മുംബൈ: ഓഹരി സൂചികകളിൽ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 129 പോയന്റ് നേട്ടത്തില്‍ 43,729ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 12,810ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍ , ബജാജ് ഫിനാന്‍സ്, എല്‍ആന്ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലോഹം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ ഒരു ശതമാനത്തോളം നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഉയർന്നിട്ടിട്ടുണ്ട്. വ്യാഴാഴ്ചയിലെ ലാഭമെടുപ്പിനു ശേഷം വെള്ളിയാഴ്ച നിക്ഷേപകര്‍ വീണ്ടും നിക്ഷേപിക്കാന്‍ തുടങ്ങിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്.