സെന്‍സെക്സില്‍ 40,436 നിലവാരത്തില്‍ വ്യാപാരം പുരോഗമിക്കുന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം സെന്‍സെക്സില്‍ 40,436 നിലവാരത്തില്‍ വ്യാപാരം പുരോഗമിക്കുന്നു. നിഫ്റ്റിയാകട്ടെ 11918ലുമാണ്.

മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയര്‍ന്നു.ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും നേട്ടത്തിലാണ്.

മാരുതി സുസുകി, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, യുപിഎല്‍, എച്ച്ഡിഎഫ്സി ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, സിപ്ല,എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ഐടിസി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top