മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 151 പോയന്റ് നഷ്ടത്തില്‍ 25622ലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 7846ലുമെത്തി.
ബിഎസ്ഇയിലെ 204 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 276 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഗെയില്‍, ഒഎന്‍ജിസി, എന്‍ടിപിസി, എസ്ബിഐ, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലും മാരുതി, ഭേല്‍, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്