ഓഹരിവിപണി ഇന്ന് 743 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex-up

മുംബൈ: ഓഹരിവിപണി ഇന്ന് 743 പോയന്റ് നേട്ടത്തില്‍ 31,379.55ലും നിഫ്റ്റി 206 പോയന്റ് ഉയര്‍ന്ന് 9187.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിയോ പ്ലാറ്റ്‌ഫോമില്‍ വിദേശ നിക്ഷേപമെത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില 10ശതമാനത്തിലേറെ ഉയര്‍ന്നത് ഓഹരിവിപണിയില്‍ നേട്ടമായി.

സീ എന്റര്‍ടെയ്‌ന്മെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, നെസ്‌ലെ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മാത്രമല്ല നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം തന്നെ നേട്ടത്തിലായിരുന്നു

അതേമയം, ഒഎന്‍ജിസി, വേദാന്ത, എല്‍ആന്‍ഡ്ടി, സിപ്ല, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

Top