സെന്‍സെക്സ് 1375.27 പോയന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1375.27 പോയന്റ നഷ്ടത്തില്‍ 28440.32ലും നിഫ്റ്റി 379.15 പോയന്റ് താഴ്ന്ന് 8281.10ലുമാണ് ക്ലോസ് ചെയ്തത്.

സാമ്പത്തിക പാക്കേജും ആര്‍ബിഐയുടെ നിരക്കുകറയ്ക്കലുംമൂലം കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി സൂചികകളാണ് ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. കോവിഡ്മൂലം മരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞതാണ് വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 924 ഓഹരികള്‍ നേട്ടത്തിലും 1320 ഓഹരികള്‍ നഷ്ടത്തിലുമാണ്. 168 ഓഹരികള്‍ക്ക് മാറ്റമില്ല.നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി. ഫാര്‍മ, എഫ്എംസിജി വിഭാഗം സൂചികകള്‍മാത്രമാണ് നേട്ടമുണ്ടാക്കിയത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കി.

മാരുതി സുസുകി,എസ്ബിഐ ,എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്‍ഡ്എം, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്,ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ആക്സിസ് ബാങ്ക്,സിപ്ല, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, വിപ്രോ,ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Top