മുംബൈ: ഓഹരി വിപണി ഇന്നും നേട്ടം നിലനിര്‍ത്തി 295 പോയന്റ് ഉയര്‍ന്ന് 41748ല്‍ എത്തി. നിഫ്റ്റി 86 പോയന്റ് നേട്ടത്തില്‍ 12302ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി ഇതാദ്യമായാണ് 12,300 കടന്നത്.
എസ്ബിഐ, സണ്‍ ഫാര്‍മ, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, മാരുതി, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഓഹരികള്‍ ഒരു ശതമാനം മുതല്‍ രണ്ടുശതമാനംവരെയാണ് ഉയര്‍ന്നിരിക്കുന്നത്.
യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ കമ്പനി, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലുള്ളത്.
യുഎസ്-ഇറാന്‍ സംഘര്‍ഷഭീതി അയഞ്ഞതോടെയാണ് യുഎസ് വിപണികള്‍ ഉള്‍പ്പടെയുള്ളവ മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഓഹരികള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ക്ക് കരുത്തായത്.