മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 11,000ത്തിന് താഴെയെത്തി. ഓഹരി 893.99 പോയന്റ് നഷ്ടത്തില്‍ 37,576.62ലും നിഫ്റ്റി 279.50 പോയന്റ് താഴ്ന്ന് 10,989.50ലുമാണ് അവസാനിച്ചത്.
ബിഎസ്ഇയിലെ 538 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ 1875 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. അതേസമയം 125 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്.
കൊറോണ വൈറസ് ഭീതിയും യെസ് ബാങ്കിന്റെ തകര്‍ച്ചയും വിപണിക്ക് ഭീഷണിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു ഉള്ളത്.
നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ലോഹം 4.4 ശതമാനവും നിഫ്റ്റി ബാങ്ക് 3.5ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനവും താഴ്ന്നിട്ടുണ്ട്.
ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക് എന്നീ ഓഹരികള്‍ കനത്ത നഷ്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, മാരുതി സുസുകി, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് അവസാനിച്ചത്.