മുംബൈ: കഴിഞ്ഞ ദിവസം നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണി ഇന്ന് നേട്ടം കൈവരിച്ചു. വിപണി 452.41 പോയന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136.40 പോയന്റ് ഉയര്‍ന്ന് 12,161.80ലുമെത്തി.
ബിഎസ്ഇയിലെ 662 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 85 ഓഹരികള്‍ നഷ്ടത്തിലുമാണ്. 24 ഓഹരികള്‍ക്ക് മാറ്റമില്ല.
വാഹനം, ലോഹം, ഊര്‍ജം,പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലുള്ളത്.
ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടിസിഎസ്, കോള്‍ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.