മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 80 പോയിന്റ് നേട്ടത്തില്‍ 35402ലും നിഫ്റ്റി 16 പോയിന്റ് ഉയര്‍ന്ന് 10753ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ പ്രതീക്ഷിച്ചതിലേറെ വളര്‍ച്ചയുണ്ടായതാണ് സൂചികകള്‍ക്ക് തുണയായത്.
ബിഎസ്ഇയിലെ 835 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ടെക്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.