മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 37 പോയിന്റ് നേട്ടത്തില്‍ 37450ലും, നിഫ്റ്റി ഒരു പോയിന്റ് താഴ്ന്ന് 11286ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 422 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 408 ഓഹരികള്‍ നഷ്ടത്തിലുമാണ്. പവര്‍ ഗ്രിഡ് കോര്‍പ്, ഐടിസി, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്പ്, സിപ്ല, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
കനത്ത വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 509 പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.