മുംബൈ: ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം. സെന്‍സെക്‌സ് 416.27 പോയിന്റ് ഉയര്‍ന്ന് 35322.38ലും നിഫ്റ്റി 121.80 പോയിന്റ് നേട്ടത്തില്‍ 10736.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 996 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1655 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, എംആന്റ്എം, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്പ്,ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.