ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 40,000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 40,000 കടന്നു. സെന്‍സെക്സ് 268 പോയന്റ് നേട്ടത്തില്‍ 40,100ലാണ് തുടക്ക വ്യാപാരത്തിലെത്തിയത്. നിഫ്റ്റിയാകട്ടെ 11,883പോയന്റും കടന്നു. പിന്നീട് സെന്‍സെക്സ് 39,968ലേയ്ക്ക് താഴ്ന്നു.

ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.52 ശതമാനവും സ്മോള്‍ക്യോപ് സൂചിക 0.36 ശമതാനവും നേട്ടത്തിലാണ്.എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്,തുടങ്ങിയ ഓഹരികള്‍ 0.5ശതമാനത്തോളം നേട്ടമുണ്ടാക്കി.

എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഐടിസി, എല്‍ആന്റ്ടി, എസ്ബിഐ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്,ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

റിലയന്‍സ്, പവര്‍ഗ്രിഡ്, എന്‍ടിപിസി,ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, മാരുതി, ടാറ്റ സ്റ്റീല്‍, എംആന്റ്എം, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top