മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 247.55 പോയന്റ് താഴ്ന്ന് 40239.88ലും നിഫ്റ്റി 80.70 പോയന്റ് നഷ്ടത്തില്‍ 11856.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍,ഐഷര്‍ മോട്ടോഴ്സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,
എച്ച്ഡിഎഫിസി ബാങ്ക്, ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്.
ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, ഗെയില്‍, ബിപിസിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി, ഐഒസി, ടിസിഎസ്, ആക്സിസ് ബാങ്ക്,യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.