മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 336.36 പോയിന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയിന്റ് നഷ്ടത്തില്‍ 12056ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1318 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികള്‍ക്ക് മാറ്റമില്ല.എഫ്എംസിജി, ഐടി, ഫാര്‍മ, പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനംലോഹം, വാഹനം, എന്നീ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.
ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്,എന്‍ടിപിസി, ബിപിസിഎല്‍, ഗെയില്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് ,ഭാരതി ഇന്‍ഫ്രടെല്‍, അദാനി പോര്‍ട്സ്,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, റിലയന്‍സ്, സണ്‍ ഫാര്‍മ,സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.