ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു; സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 504 പോയിന്റില്‍

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1.2 ശതമാന നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 11,450ന് താഴെപ്പോയി.

503.62 പോയിന്റ് താഴ്ന്ന് സെന്‍സെക്സ് 38593.52ലും നിഫ്റ്റി 148 പോയിന്റ് നഷ്ടത്തില്‍ 11,440.20ലുമാണ് വിപണി ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 761 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1733 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഊര്‍ജം എന്നിവ ഒഴികെയുള്ള സെക്ടറുകളാണ് നഷ്ടമുണ്ടാക്കിയത്. ഇന്‍ഫ്ര, ലോഹം, ഫാര്‍മ, എഫ്എംസിജി,ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എംആന്റ്എം, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എന്‍ടിപിസി, ഐഒസി, ബിപിസിഎല്‍,പവര്‍ ഗ്രിഡ്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top