മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 72 പോയന്റ് നഷ്ടത്തില്‍ 40,284ലും നിഫ്റ്റി 11,894ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്ലാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍ 4.4 ശതമാനവും സണ്‍ ഫാര്‍മ 2.4ശതമാനവും പവര്‍ഗ്രിഡ് 2 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്മോള്‍ ക്യാപ് 0.3ശതമാനവും ഉയര്‍ന്നു.
ബാങ്കിങ് ഓഹരികളില്‍ ലാഭമെടുപ്പിനെതുടര്‍ന്നുള്ള വില്പന സമ്മര്‍ദം പ്രകടമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഒരു ശതമാനം താഴ്ന്നു. ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങിയവയും നഷ്ടത്തിലായിരുന്നു.
റിലയന്‍സ്, മാരുതി സുസുകി,ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഒഎന്‍ജിസി, സിപ്ല ,ബ്രിട്ടാനിയ, ഹീറോ മോട്ടോര്‍കോര്‍പ്,തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.