സെന്‍സെക്സ് 39,059 ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളുടെ ബലത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ബിഎസ്ഇ സെന്‍സെക്സ് 95 പോയന്റ് നേട്ടത്തില്‍ 39,059 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 16 പോയന്റ് ഉയര്‍ന്ന് 11,604ലിലുമെത്തി.

എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ, ബ്രിട്ടാനിയ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഭാരതി എയര്‍ടെല്‍, വേദാന്ത, ഗ്രാസിം, ഒഎന്‍ജിസി, റിലയന്‍സ്, ഐഒസി, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top