മുംബൈ: അവധിക്കുപിന്നാലെ ഇന്ന് വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്സ് 82 പോയന്റ് നേട്ടത്തില്‍ 41,543ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തില്‍ 12,211ലുമാണ് വ്യാപാരം നടക്കുന്നത്.
വാഹനം, ലോഹം തുടങ്ങിയ ഓഹരികള്‍ പ്രധാനമായും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 992 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 653 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എംആന്റ്എം, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഐഒസി, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.