മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ജിഐസി ഹൗസിങ് ഫിനാന്‍സിന്റെ ഓഹരിവില 2.8 ശതമാനവും ഇന്ത്യബുള്‍സ് ഹൗസിങ് 1.5 ശതമാനവും എസ്ആര്‍ഇഐ ഇന്‍ഫ്ര 3.7 ശതമാനവും പിഎന്‍ബി ഹൗസിങ് 2.3 ശതമാനവും എല്‍ആന്റ്ടി ഹൗസിങ് 2 ശതമാനവും കാന്‍ ഫിന്‍ ഹോം 2 ശതമാനവും എല്‍ഐസി ഹൗസിങ് ഫിനാന്‍സ് 1.8 ശതമാനവും ഉയര്‍ന്നു.
ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ,ടെക് മഹീന്ദ്ര, ടിസിഎസ്,തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
ബ്രിട്ടാനിയ, വിപ്രോ, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.യെസ് ബാങ്കിന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു.