സെന്‍സെക്സ് 169 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 169.14 പോയന്റ് ഉയര്‍ന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തില്‍ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1035 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികള്‍ക്ക് മാറ്റമില്ല.അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ലോഹം, വാഹനം, ഫാര്‍മ, ബാങ്ക്, തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വേദാന്ത, ടാറ്റ സ്റ്റീല്‍, എസ്ബിഐ,ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്,് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top