മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 174.84 പോയന്റ് നേട്ടത്തില്‍ 40,850.29ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12043.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1197 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികള്‍ക്ക് മാറ്റമില്ല.
വേദാന്ത, ഹിന്‍ഡാല്‍കോ,ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ,എല്‍ആന്റ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഊര്‍ജം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ മേഖലയിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ ഐടി, ലോഹം, ബാങ്ക്, ഫാര്‍മ, വാഹനം എന്നീ വിഭാഗങ്ങളിലെ കമ്പനികള്‍ നേട്ടമുണ്ടാക്കി.