സെന്‍സെക്സ് 50 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ:ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 50 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 11,950 നിലവാരത്തിലുമെത്തി.

കോടീശ്വരനായ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല യെസ് ബാങ്കിന്റെ 1.3 കോടി ഓഹരികള്‍ വാങ്ങി. ഇതിനായി അദ്ദേഹം മുടക്കിയത് 87 കോടി രൂപയാണ്. ഒരു ഓഹരിക്ക് 67.1 രൂപ നിരക്കിലാണ് അദ്ദേഹം യെസ് ബാങ്കില്‍ നിക്ഷേപിച്ചത്.

ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി,ബജാജ് ഫിനാന്‍സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, റിലയന്‍സ്, ഒഎന്‍ജിസി, എന്‍ടിപിസി,ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ്, കോള്‍ ഇന്ത്യ, യുപിഎല്‍, വേദാന്ത, അള്‍ട്രടെക് സിമെന്റ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഗെയില്‍, ഐടിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top