മുംബൈ: സെന്‍സെക്‌സ് 480 പോയിന്റ് ഉയര്‍ന്ന് ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരമായ 40,866 പോയന്റിലെത്തി. നിഫ്റ്റി 144 പോയിന്റ് ഉയര്‍ന്ന് 12,060 നിലവാലത്തിലെത്തി. നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും യുഎസ്-ചൈന വ്യാപാരക്കരാറിലെ പുരോഗതിയുമാണ് വിപണിയെ സ്വാധീനിച്ചത്.
ഭാരതി എയര്‍ടെല്‍ (5 ശതമാനം), ടാറ്റ സ്റ്റീല്‍ (നാല് ശതമാനം), ഇന്‍ഡസിന്റ് ബാങ്ക്( 2 ശതമാനം) എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ് , സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
ബിപിസിഎല്‍ ,യെസ് ബാങ്ക്, പവര്‍ ഗ്രിഡ്, വിപ്രോ, ഐടിസിസീ എന്റര്‍ടെയന്മെന്റ്, ഒഎന്‍ജിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.