കൊറോണ ഭീതി; ഓഹരി വിപണി 1134 പോയന്റ് നഷ്ടത്തില്‍ തുടക്കം

മുംബൈ: കൊറോണ ഭീതിയില്‍ ഓഹരി വിപണിക്ക് വന്‍ നഷ്ടം. ഓഹരി വിപണി 1134 പോയന്റ് നഷ്ടത്തില്‍ 36441ലും നിഫ്റ്റി 321 പോയന്റ് താഴ്ന്ന് 10667ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 203 ഓഹരികളാണ് നേട്ടത്തിലാണ്. എന്നാല്‍ 665 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. അതേസമയം 66 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്. സെന്‍സെക്സ് 36400 നിലവാരത്തിലെത്തിയിട്ടുണ്ട്. നിഫ്റ്റി 10657 ലേയ്ക്കുമാണ് താഴ്ന്നത്.

ഒഎന്‍ജിസി, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ് ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

ബിപിസിഎല്‍, ഐഒസി, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേരിയ നേട്ടത്തിലുമാണ്.

Top