റിപ്പോ നിരക്കില്‍ മാറ്റമില്ല; സെന്‍സെക്സ് 71 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 70.70 പോയന്റ് താഴ്ന്ന് 40,779.59 ലും നിഫ്റ്റി 24.80 പോയന്റ് നഷ്ടത്തില്‍ 12,018.40ലും വ്യാപാരം ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്താതിരുന്നതാണ് ഓഹരി വിപണിയെ ബാധിച്ചത്.

ഇത്തവണയും നിരക്ക് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പണവായ്പ നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 5.15ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.ബിഎസ്ഇയിലെ 1111 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1339 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ലോഹം, ബാങ്ക്, ഫാര്‍മ, വാഹനം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായി. സീ എന്‍ര്‍ടെയന്‍മെന്റ്, ടിസിഎസ്, ഐടിസി, എല്‍ആന്റ്ടി, ബ്രിട്ടാനിയ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top