രണ്ടാം ദിവസവും ഓഹരി വിപണി താഴോട്ട്; ക്ലോസ് ചെയ്തത് 188.26 പോയന്റ് നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി 188.26 പോയന്റ് നഷ്ടത്തില്‍ 40966.86ലും നിഫ്റ്റി 63.20 പോയന്റ് താഴ്ന്ന് 12055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കൊറോണ വൈറസും വരാനിരിക്കുന്ന കേന്ദ്ര ബജറ്റും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1511 ഓഹരികള്‍ നഷ്ടത്തിലും 985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. മാറ്റാമില്ലാതെ തുടരുന്നത് 165 ഓഹരികളാണ്.

അടിസ്ഥാന സൗകര്യവികസനം, വാഹനം, ബാങ്ക്, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളും വേദാന്ത, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളുമാണ് കനത്ത നഷ്ടമുണ്ടാക്കിയത്. കൂടാതെ ലോഹ വിഭാഗം ഓഹരികള്‍ രണ്ടുശതമാനത്തോളം താഴ്കയും ചെയ്തു.

ബിപിസിഎല്‍, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് നേട്ടം കൈവരിച്ചത്.

Top