സെന്‍സെക്സ് 297.50 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 297.50 പോയന്റ് താഴ്ന്ന് 41163.76ലും നിഫ്റ്റി 88 പോയന്റ് നഷ്ടത്തില്‍ 12126.50ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1171 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികള്‍ക്ക് മാറ്റമില്ല.

ഒഎന്‍ജിസി, വേദാന്ത, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഐടി, ഊര്‍ജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

Top