ഓഹരി വിപണി 226.79 പോയന്റ് ഉയര്‍ന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി 226.79 പോയന്റ് ഉയര്‍ന്ന് 41613.19ലും നിഫ്റ്റി 67.90 പോയന്റ് നേട്ടത്തില്‍ 12248.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് ഓഹരി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.

ബിഎസ്ഇ മിഡ്ക്യാപും മോള്‍ക്യാപും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1366 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1118 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളില്‍ നേട്ടം ഉണ്ടാക്കി.

യെസ് ബാങ്ക് നാലുശതമാനത്തിലേറെ ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി. അള്‍ട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നഷ്ടത്തില്‍ ക്ലോസ് ചെയ്തത് പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, വിപ്രോ, ടിസിഎസ്, റിലയന്‍സ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ്.

Top