സെന്‍സെക്സ് 117 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ ഇന്ന് സെന്‍സെക്സ് റെക്കോഡ് നേട്ടം കൈവരിച്ചു. സെന്‍സെക്സ് 117 പോയന്റ് ഉയര്‍ന്ന് 41,185 ലും നിഫ്റ്റി 35 പോയന്റ് ഉയര്‍ന്ന് 12,122 ലുമെത്തി.

എസ്ബിഐ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എല്‍ആന്റ്ടി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഒഎന്‍ജിസി, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top