സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 201 പോയന്റ് നേട്ടത്തില്‍ 41364ലിലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 12186ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണികളിലെ നേട്ടമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഏഷ്യന്‍ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 943 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വാഹനം, ബാങ്ക്, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. സെന്‍സെക്സ് ഓഹരികളില്‍ എസ്ബിഐ, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഒഎന്‍ജിസി തുടങ്ങിയവ 07 ശതമാനം മുതല്‍ 1.2 ശതമാനംവരെ ഉയര്‍ന്നു.

ഓട്ടോ ഓഹരികളില്‍, എക്സൈഡ് ഇന്‍ഡസ്ട്രീസ്, ടിവിഎസ് മോട്ടോര്‍, അപ്പോളോ ടയേഴ്സ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാന്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, എ്ച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top