ഓഹരി വിപണി നേട്ടത്തോടെ തുടക്കം; 204 പോയന്റ് ഉയര്‍ന്ന് 41111ല്‍

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ഓഹരി വിപണി 204 പോയന്റ് നേട്ടത്തില്‍ 41111ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 12085ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഹരി അഞ്ചുശതമാനത്തോളം ഉയര്‍ന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് മികച്ച നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഐടിസി, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. മറ്റ് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്.

ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, യുപിഎല്‍, വിപ്രോ, ഗെയില്‍, എച്ച്സിഎല്‍ ടെക്, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

Top