മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 206.40 പോയന്റ് ഉയര്‍ന്ന് 41558.57ലും നിഫ്റ്റി 56.70 പോയന്റ് നേട്ടത്തില്‍ 1221.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയില്‍ മികച്ച നേട്ടം കൈവരിച്ചത്. ഫാര്‍മ, ലോഹം ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പൊതുമേഖല ബാങ്കുകള്‍ രണ്ടുശതമാനത്തിലേറെ നഷ്ടത്തിലായി.
ബിഎസ്ഇയിലെ 1167 ഓഹരികള്‍ നേട്ടത്തിലും 1292 ഓഹരികള്‍ നഷ്ടത്തിലുമാണ്. 211 ഓഹരികള്‍ക്ക് മാറ്റമില്ല. എംആന്റ്എം, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഗ്രാസിം, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.