സെന്‍സെക്സ് 273 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്ന് ഓഹരി വിപണി നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടന സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി. ബാങ്ക്, ലോഹം ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിക്കാന്‍ കാരണമായത്.

ബാങ്കിങ് ഓഹരികളില്‍ യൂക്കോ ബാങ്ക് 12 ശതമാനവും കോര്‍പ്പറേഷന്‍ ബാങ്ക് 11 ശതമാനവും യെസ് ബാങ്ക് 2.5ശതമാനവും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും സിന്‍ഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും എസ്ബിഐ 1.5ശതമാനവും ഉയര്‍ന്നു.

ലോഹക്കമ്പനികളുടെ ഓഹരികളില്‍ വേദാന്തയും ഹിന്‍ഡാല്‍കോയും സെയിലും ടാറ്റ സ്റ്റീലും നാല്‍കോയും ഒരു ശതമാനംമുതല്‍ നാലുശതമാനംവരെ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബിന്റെ ഓഹരി വില നാലുശതമാനം താഴ്ന്നു. ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎല്‍, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ്.

Top