ഓഹരി വിപണി 62.45 പോയന്റ് നേട്ടത്തില്‍ അവസാനിച്ചു

മുംബൈ: തുടര്‍ച്ചയായ രണ്ടുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. ഓഹരി വിപണി 62.45 പോയന്റ് നേട്ടത്തില്‍ 35697.40ലും നിഫ്റ്റി 6.90 പോയന്റ് ഉയര്‍ന്ന് 10,458.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1022 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്. അതേസമയം 1414 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 165 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്.

യെസ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ ഓഹരികളാണ് വിപണിക്ക് നേട്ടമുണ്ടാക്കിയത്.

ഗെയില്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.

Top