ഓഹരി വിപണിക്ക് ഇന്നും തിരിച്ചടി; 161.31 പോയന്റ് താഴ്ന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചു

മുംബൈ: തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി സൂചികകള്‍ക്ക് നിരാശ. ഓഹരി വിപണി 161.31 പോയന്റ് താഴ്ന്ന് 40,894.38ലും നിഫ്റ്റി 53.30 പോയന്റ് നഷ്ടത്തില്‍ 11992.50ലുമാണ് വ്യാപാരം അവസാനിച്ചത്.

ബിഎസ്ഇയിലെ 884 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്. അതേസമയം 1570 ഓഹരികള്‍ നഷ്ടത്തിലാണ്. 152 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്.

വിപണിക്ക് നേട്ടമുണ്ടാക്കിയത് ഇന്‍ഫോസിസ്, സീ എന്റര്‍ടെയന്‍മെന്റ്, കോള്‍ ഇന്ത്യ, ബിപിസിഎല്‍, ഗെയില്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ്.

എന്നാല്‍ ഭാരതി ഇന്‍ഫ്രടെല്‍, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം താഴുകയും ചെയ്തു.

Top