മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം. വിപണി 197 പോയന്റ് നഷ്ടത്തില്‍ 41755ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 12298ലുമാണ് വ്യാപാരം നടക്കുന്നത്.
എംആന്റ്എം, അള്‍ട്രടെക് സിമെന്റ്, ഇന്‍ഫോസിസ്, ഇന്‍ഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇവ ഒരുശതമാനംവരെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
യെസ് ബാങ്ക്, വിപ്രോ, ഇന്‍ഡസിന്റ് ബാങ്ക്, വിപ്രോ, യുപിഎല്‍, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ വ്യാപാരം നടക്കുന്നത്.