നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്സ് 7.62 പോയന്റില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ നേട്ടം നിലനിര്‍ത്താനാവാതെ ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്സ് 7.62 പോയന്റ് നേട്ടത്തില്‍ 41681.54ലിലും നിഫ്റ്റി 12.10 പോയന്റ് ഉയര്‍ന്ന് 12271.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാര്‍മ, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മര്‍ദത്തിലായത്. ബിഎസ്ഇയിലെ 1244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1232 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.

നെസ് ലെ ഇന്ത്യ, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, യുപിഎല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. വേദാന്ത, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഐടി ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നു.

 

Top