തുടര്‍ച്ചയായുള്ള നേട്ടത്തിനൊടുവില്‍ ഇന്ന് ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 12,205ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, യുപിഎല്‍, സിപ്ല, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സൈറസ് മിസ്ത്രിയെ ചെയര്‍മാനായി നിയമിച്ച് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതിനെതുടര്‍ന്ന് നഷ്ടത്തിലായ ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ പലതും തിരിച്ചുകയറി.