മുംബൈ: ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചയുടനെ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 60 പോയന്റ് ഉയര്‍ന്ന് 41412ലും നിഫ്റ്റിയില്‍ 15 പോയന്റ് നേട്ടത്തില്‍ 12180ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകള്‍ ഉയരാന്‍ കാരണമായത്. യുഎസ് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളാകട്ടെ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 113 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എംആന്റ്എം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, എല്‍ആന്‍ടി, ഇന്‍ഡസിന്റ്ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐടിസി, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.