ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം; 250 പോയന്റ് ഉയര്‍ന്ന് 41,868ല്‍

sensex-pic

മുംബൈ: വ്യാപാര ആഴ്ചയിലെ തുടക്കം തന്നെ ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. 250 പോയന്റിലേറെ നേട്ടത്തില്‍ 41,868ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് ഉയര്‍ന്ന് 12326ലുമാണ് വ്യാപാരം ആരംഭിച്ചത്.

സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, സിപ്ല, വിപ്രോ, ഐടിസി, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇയിലെ 779 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 175 ഓഹരികള്‍ നഷ്ടത്തിലുമാണ്. 64 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഫോസിസിന്റെ ഓഹരിവില മൂന്നുശതമാനം ഉയര്‍ന്നിട്ടുണ്ട്. ഏഷ്യന്‍ വിപണികളില്‍ പലതും നഷ്ടത്തിലാണ്. വാള്‍സ്ട്രീറ്റ് നഷ്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

Top