ഓഹരി വിപണി നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,809 ല്‍

മുംബൈ: ഓഹരി വിപണി ഇന്നും നേട്ടം തുടരുന്നു. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,809 പോയന്റിലും നിഫ്റ്റി 12,300 നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

യുഎസ്-ചൈന വ്യാപാരക്കരാര്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരമാമായതാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചത്. വാള്‍സ്ട്രീറ്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളില്‍ വ്യാപാരം ആരംഭിച്ചതും ഒഹരി വിപണിയെ പ്രതിഫലിച്ചു.

വാഹനം, ഐടി, ഊര്‍ജം ഓഹരികളാണ് മികച്ച നേട്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി എന്നീ ഓഹരികളും നേട്ടത്തിലാണ്.

വേദാന്ത, ഗെയില്‍, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top