ഓഹരി വിപണി നേട്ടത്തോടെ തുടക്കം; വ്യാപാരം 61 പോയന്റ് ഉയര്‍ന്ന് പുരോഗമനം

മുംബൈ: ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ 100 പോയന്റ് താഴ്ന്നെങ്കിലും പിന്നീട് ഓഹരി വിപണി 61 പോയന്റും നിഫ്റ്റി 14പോയന്റും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 873 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 450 ഓഹരികള്‍ നഷ്ടത്തിലുമാണ്. സീ എന്റര്‍ടെയ്ന്‍മെന്റ്, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്സ്, യെസ് ബാങ്ക്, യുപിഎല്‍, ഐഒസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് ഓഹരികളാണ് നേട്ടത്തില്‍.

പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top