മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെന്‍സെക്‌സ് 274 പോയന്റ് ഉയര്‍ന്ന് 52,861ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തില്‍ 15,858ലുമാണ് വ്യാപാരം ആരംഭിച്ചത്.
ജൂണ്‍ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫല പ്രതീക്ഷയും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. മാരുതി സുസുകിയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരിവില ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ബജാജ് ഓട്ടോ, റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
എച്ച്ഡിഎഫ്‌സി, പിഎന്‍ബി, വരുണ്‍ ബീവറേജസ് തുടങ്ങി 49 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.