ആശ്വാസം; സെന്‍സെക്സ് 692.79 പോയന്റ് നേട്ടത്തില്‍ ഒഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: ഇന്നലെ കൂപ്പ്കൂത്തിയ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 692.79 പോയന്റ് നേട്ടത്തില്‍ 26,674.03ലും നിഫ്റ്റി 190.80 പോയന്റ് ഉയര്‍ന്ന്7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി.ഇന്‍ഫോസിസാണ് മികച്ച നേട്ടുണ്ടാക്കിയത്.കമ്പനിയുടെ ഓഹരിവില 12 ശതമാനം ഉയര്‍ന്ന് 589 നിലവാരത്തിലെത്തി.

നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐടി സൂചിക 6.13ശതമാനവും ഓട്ടോ 1.44 ശതമാനവും എഫ്എംസിജി 3.13ശതമാനവും ഉയര്‍ന്നു. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അദാനി പോര്‍ട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

1310 ഓഹരികള്‍ നഷ്ടംനേരിട്ടു. യെസ് ബാങ്ക്, എംആന്റ്എം, ഗ്രാസിം, ഇന്‍ഡസിന്റ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top