മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 117 പോയന്റ് താഴ്ന്ന് 33,893ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 10,402ലുമാണ് വ്യാപാരം ആരംഭിച്ചത്. പൊതുമേഖല ഓഹരികളുടെ സൂചികയില്‍ നഷ്ടം തുടരുന്നു.
ലുപിന്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, സിപ്ല, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, വിപ്രോ, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.