മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 35 പോയന്റ് നേട്ടത്തില്‍ 27202ലും നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8342ലുമെത്തി.
ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിലാണ്.
ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 389 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ബജാജ് ഓട്ടോ, റിലയന്‍സ്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ് തുടക്കം