മുംബൈ: യുഎസ് ജോബ് ഡാറ്റ പുറത്തെത്തിയതിനെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ കനത്ത നഷ്ടത്തിലായി. സെന്‍സെക്‌സ്1200 പോയിന്റിലേറെ തകര്‍ച്ച നേരിട്ടെങ്കിലും നഷ്ടം 561.22 പോയിന്റില്‍ ചുരുക്കി. നിഫ്റ്റിയാകട്ടെ 168.20 പോയിന്റ താഴ്ന്ന് 10,498.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റില്‍ ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് പുനഃസ്ഥാപിച്ചതും കനത്ത വില്പന സമ്മര്‍ദമുണ്ടാക്കി. ബിഎസ്ഇയിലെ 2222 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും, 531 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
ബജാജ് ഫിനാന്‍സ്, ഐസഐസിഐ ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, സിപ്ല, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.