മോഷ്ടിച്ച ബൈക്കുമായി സ്വന്തം നാട്ടിലേക്ക്; ഒടുവില്‍ ഉടമസ്ഥന് ബൈക്ക് പാര്‍സര്‍ അയച്ച് നല്‍കി കള്ളന്‍

ചെന്നൈ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലേക്ക് പോകാന്‍ ബൈക്ക് മോഷ്ടിച്ച് അത് പാര്‍സലായി അയച്ച് കൊടുത്ത് ഒരു മാതൃകാ കള്ളന്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ചായക്കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് മോഷണം നടത്തിയത്. നാട്ടിലെത്തി രണ്ടാഴ്ചയ്ക്കുശേഷം ഇയാള്‍ ഉടമസ്ഥന് ബൈക്ക് പാര്‍സലായി തിരിച്ചയച്ചു നല്‍കി.

പാര്‍സല്‍ കമ്പനിയില്‍നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഉടമസ്ഥനായ സുരേഷ് കുമാര്‍ പാര്‍സല്‍ ഓഫിസില്‍ എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് രണ്ടാഴ്ച മുന്‍പ് കാണാതായ തന്റെ ബൈക്കാണു തിരികെ ലഭിച്ചതെന്നു മനസ്സിലാക്കിയത്. എന്നാല്‍ കാഷ് ഓണ്‍ ഡെലിവറി എന്ന രീതിയില്‍ 1000 രൂപ നല്‍കിയാണ് സുരേഷ് ബൈക്ക് സ്വന്തമാക്കിയത്.

ബൈക്ക് നഷ്ടപ്പെട്ടയുടനെ സുരേഷ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവായ യുവാവിനെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞത്.

Top