കൊച്ചി: വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. അങ്കമാലി വേങ്ങൂരില്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്തായിരുന്നു മോഷണം.
ഇന്നലെ രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിച്ചു. വീടിന് സമീപത്തുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിഭാഗം വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.