പാരീസ് : പ്രശസ്ത ഫ്രഞ്ച് ചിത്രകാരനായിരുന്ന എഡ്ഗാർ ഡെഗാസിന്റെ മോഷ്ടിക്കപ്പെട്ട പെയിന്റിംഗ് ഫ്രഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. മോഷ്ടിക്കപ്പെട്ട് എട്ട് വർഷത്തിന് ശേഷമാണ് പെയിന്റിംഗ് കണ്ടെത്തുന്നത്.
ഒരു ബസിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ സ്യൂട്ട്കേസിലാക്കിയ നിലയിലാണ് ഡെഗാസിന്റെ ഈ കലാസൃഷ്ടി കണ്ടെത്തിയതെന്നും, എന്നാൽ ബസിൽ ഈ സ്യൂട്ട്കേസുമായി ആരും യാത്ര നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയെന്നും ഫ്രഞ്ച് കൾച്ചറൽ മന്ത്രാലയം അറിയിച്ചു.
പെയിന്റിംഗ് എഡ്ഗാർ ഡെഗാസിന്റേത് തന്നെയെന്ന് ചിത്രകാരയായ വിദഗ്ധർ സ്ഥിരീകരിച്ചു. 2009 ൽ മാർസേലി മ്യൂസിയത്തിൽ നിന്നാണ് ഈ പെയിന്റിംഗ് മോഷ്ടിക്കപ്പെട്ടത്. പെയിന്റിംഗുകൾ, ശില്പങ്ങൾ, പ്രിന്റുകൾ, ഡ്രോയിംഗുകൾ എന്നിവയിൽ പ്രശസ്തനായയിരുന്നു എഡ്ഗാർ ഡെഗാസ്.